ലക്‌നൗ: ഇന്ത്യയിൽ റോഡ് സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ)യുടെ നൂതന ഡിജിറ്റൽ റോഡ് സുരക്ഷാ പഠന പ്ലാറ്റ്‌ഫോമായ ഇ-ഗുരുകുൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചു. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സീനിയർ ഡയറക്ടർ എച്ച്ആർ ആൻഡ് അഡ്മിനിസ്‌ട്രേഷനും ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി വിനയ് ധിംഗ്ര, ഡയറക്ടർ കട്‌സുയുകി ഒസാവ എന്നിവരും ഹോണ്ടയിലെയും സംസ്ഥാന സർക്കാരിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. ഇ-ഗുരുകുൽ പ്ലാറ്റ്‌ഫോം റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന് മൂന്ന് പ്രായ ഗണത്തിൽപ്പെട്ടവർക്കായാണ് പരിശീലന മൊഡ്യളുകൾ രൂപകല്പന ചെയ്തിട്ടുള്ളത്. ഈ മൊഡ്യൂളുകൾ കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ ഒന്നിലധികം ഭാഷകളിൽ ലഭ്യമാണ്.
പ്രായം - മൊഡ്യൂളുകൾ
1. 5 മുതൽ 8 വയസ് വരെ : 7 മിനിറ്റ് മൊഡ്യൂൾ
2. 9 മുതൽ 15 വയസ്: 9 മിനിറ്റ് മൊഡ്യൂൾ
3. 16 മുതൽ 18 വയസ്: 7 മിനിറ്റ് മൊഡ്യൂൾ
എച്ച്.എം.എസ്.ഐയുടെ സി.എസ്.ആർ കാഴ്ചപ്പാടിന്റെ കാതൽ റോഡ് സുരക്ഷയാണ്. ചെറുപ്പത്തിൽ തന്നെ റോഡ് സുരക്ഷയെക്കുറിച്ച് നല്ല ചിന്താഗതി വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ യുവ റോഡ് സുരക്ഷാ ചാമ്പ്യന്മാർ ഉത്തരവാദിത്തമുള്ള റോഡ് ഉപയോക്താക്കൾ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും കുടുംബത്തെയും ഇതിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യും. 2050ഓടെ ട്രാഫിക് മരണങ്ങൾ ഒഴിവാക്കുക എന്ന ഹോണ്ടയുടെ ആഗോള കാഴ്ചപ്പാടിലേക്ക് സംഭാവന നൽകുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഇഗുരുകുലിന്റെ തുടക്കം കുറിക്കൽ.
വിനയ് ധിംഗ്ര
ട്രസ്റ്റി
ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |