ന്യൂഡൽഹി : 1991ലെ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ സി.പി.എം അപേക്ഷ സമർപ്പിച്ചു. പാർട്ടി കോ-ഓർഡിനേറ്ററും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടാണ് അപേക്ഷ നൽകിയത്. ഇന്ത്യയുടെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കാണ് ഈ നിയമത്തിനുള്ളത്. സാമുദായിക സൗഹാർദ്ദം നിലനിറുത്തുന്നതിലും ആരാധനാലയങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട തർക്കത്തിലെ സംഘർഷങ്ങൾ തടയുന്നതിലും നിയമത്തിന് നിർണായക സ്ഥാനമുണ്ട്. നിയമത്തിനെതിരെയുള്ള ഏതൊരു നീക്കവും ഭരണഘടനാ തത്വങ്ങൾക്ക് എതിരാകുമെന്ന് പാർട്ടി അറിയിച്ചു. ആരാധനാലയ നിയമത്തെ പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |