എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും നമ്മുടെ വീടുകളിൽ പല്ലി വരാറുണ്ട്. പ്രത്യേകിച്ച് അടുക്കളയിൽ. രാത്രി നന്നായി വൃത്തിയാക്കിയിട്ടാൽ പോലും ഇവിടേക്ക് ഈ ജീവികൾ എത്തുന്നു. ഇവ വരുന്നത് തടയാനായി വിഷവസ്‌തുക്കൾ വയ്‌ക്കുന്നത് ആപത്താണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില ടിപ്‌സ് ഉണ്ട്. ഇതിന് പ്രധാനമായും വേണ്ടത് കടുകാണ്. ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ പല്ലി വീടിന്റെ പരിസരത്ത് പോലും വരില്ല. അത്രയും ഫലപ്രദമായ ഈ ടിപ്‌സ് എന്തൊക്കെയെന്ന് നോക്കാം.
1. ഒരു സ്‌പൂൺ കടുക് ചെറുതായി ചതച്ചെടുക്കുക. ഒരുപാട് അരഞ്ഞുപോകാൻ പാടില്ല. ഇതിലേക്ക് കാൽ സ്‌പൂൺ കോൺഫ്ലോറും കുറച്ച് വിനാഗിരിയും ചേർത്ത് യോജിപ്പിച്ച് ക്രീം രൂപത്തിലാക്കണം. ശേഷം ഇതിനെ ഒരു സാധാരണ പേപ്പറിലോ ടിഷ്യു പേപ്പറിലോ പുരട്ടി പല്ലി കൂടുതലായി വരുന്ന സ്ഥലങ്ങളിൽ വയ്‌ക്കുക.
2. ഇളം ചൂടുവെള്ളത്തിൽ പൊടിച്ച പാറ്റാ ഗുളികയും പൊടിച്ച കടുകും ചേർത്ത് യോജിപ്പിച്ച് സ്‌പ്രേ ബോട്ടിലിലാക്കി പല്ലി വരുന്ന സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്‌ത് കൊടുക്കുക.
3. പൊടിച്ച കടുകിലേക്ക് ഒരു സ്‌പൂൺ മഞ്ഞൾപ്പൊടിയും വിനാഗിരിയും ചേർത്ത് യോജിപ്പിക്കുക. ഇതിനെ ഒരു സാധാരണ പേപ്പറിലോ ടിഷ്യു പേപ്പറിലോ പുരട്ടി പല്ലി കൂടുതലായി വരുന്ന സ്ഥലങ്ങളിൽ വയ്‌ക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |