തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചുമതല നൽകാത്തതിൽ അതൃപ്തി പ്രകടമാക്കി ചാണ്ടിഉമ്മൻ. പാലക്കാട്ട് മാത്രമല്ല, ചേലക്കരയിലും വയനാട്ടിലും തനിക്ക് ഒരു ഉത്തരവാദിത്തവും തന്നില്ല. എന്നാൽ ഇതൊന്നും ആരെയും വിമർശിക്കാൻ ഉദ്ദേശിച്ച് പറയുന്നതല്ലെന്നും അദ്ദേഹം വിശദമാക്കി. പാലക്കാട്ട് പ്രചാരണത്തിന് ഒരു ദിവസം മാത്രമാണ് പോയത്. വയനാട്ടിൽ 12 ദിവസത്തോളം താമസിച്ച് പ്രവർത്തിച്ചത് തന്റെ നേതാവിനോടുള്ള പ്രത്യേക താത്പര്യം കൊണ്ടാണ്. തന്റെ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് എം.എൽ.എമാർക്ക് ചുമതല നൽകിയ പഞ്ചായത്തുപോലുമുണ്ടായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ ഒരു പഞ്ചായത്തിൽ പോലും തനിക്ക് ചുമതല തന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |