SignIn
Kerala Kaumudi Online
Thursday, 26 December 2024 3.47 PM IST

ഇന്ത്യയുടെ മുന്നറിയിപ്പിൽ വിരണ്ട് ബംഗ്ലാദേശ് , ആക്രമണ സംഭവങ്ങളിൽ 70 പേരെ അറസ്റ്റ് ചെയ്തു , കൂടുതൽ നടപടിക്ക് സാദ്ധ്യത

Increase Font Size Decrease Font Size Print Page

bangldesh

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ 70 പേരെ അറസ്റ്റു ചെയ്തു. ആക്രമണങ്ങളിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് ബംഗ്ലാദേശിന്റെ നടപടി. ആഗസ്റ്റ് 5 മുതൽ ഒക്ടോബർ 22 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത 88 കേസുകളിലാണ് അറസ്റ്റ്. സുനംഗഞ്ച്,​ ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളിൽ അടുത്തിടെ വീണ്ടും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ കൂടുതൽ പേർ ഇനിയും അറസ്റ്റിലാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മി‌സ്‌രി നടത്തിയ കൂടിക്കാഴ്തയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമസംഭവങ്ങളെ കുറിച്ച് ഇന്ത്യ സൂചിപ്പിച്ചിരുന്നു,​ എന്നാൽ ബംഗ്ലാദേശ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് 70 പേരെ അറസ്റ്റു ചെയ്തതായി അറിയിച്ചത്.

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സ‌ർക്കാർ അധികാരമേറ്റ ശേഷം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിൽ ഇന്ത്യ പലതവണ ആശങ്ക അറിയിച്ചിരുന്നു. ഇന്നലെ ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് എതിരെ ബി.ജെ.പിയും നിരവധി ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ശക്തമായ മുന്നറിയിപ്പാണ് ബംഗ്ളാദേശിന് നൽകിയത്. റഫാൽ വിമാനങ്ങൾ ബംഗ്ളാദേശിലേക്കയക്കുമെന്നും സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി. '40 റഫേൽ വിമാനങ്ങൾ ഹസിമാരയിൽ കിടപ്പുണ്ട്. അതിൽ രണ്ടെണ്ണം അയച്ചാൽ പണിതീരും. അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനെ താലിബാനോട് ഉപമിച്ച സുവേന്ദു അധികാരി തീവ്രവാദ, മനുഷ്യത്വ വിരുദ്ധ സർക്കാരാണെന്നും അഭിപ്രായപ്പെട്ടു.

TAGS: NEWS 360, WORLD, WORLD NEWS, BANGLADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.