പെർത്ത് : ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലും തോറ്റ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇന്നലെ പെർത്തിൽ 83 റൺസിനായിരുന്നു തോൽവി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകൾ 298/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 45.1 ഓവറിൽ 215 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഉപ നായിക സ്മൃതി മാന്ഥന സെഞ്ച്വറി (105) നേടി. ഹർലീൻ ഡിയോൾ (39),ജെമീമ (16), ഹർമൻ പ്രീത് കൗർ(12) എന്നിവർക്ക് കൂടി മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഓസീസിന് വേണ്ടി സെഞ്ച്വറി നേടിയ അന്നബെൽ സതർലാൻഡാണ് പ്ളേയർ ഒഫ് ദ മാച്ചും പ്ളേയർ ഒഫ് ദ സിരീസും.
8 സ്മൃതി മാൻഥനയുടെ എട്ടാം ഏകദിന സെഞ്ച്വറി
4 ഈ വർഷം സ്മൃതിയുടെ നാലാം ഏകദിന സെഞ്ച്വറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |