ന്യൂഡൽഹി: 2027 ഓടെ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ജലം ഇന്ത്യയിലെ ജനങ്ങൾക്ക് തിരികെ നൽകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ആമസോൺ. പ്ലാന്റുകളിൽ ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗർലഭ്യം നേരിടുന്നവർക്ക് ജലം ലഭ്യമാക്കുന്ന പദ്ധതികൾക്ക് ആമസോൺ പ്രാധാന്യം നൽകിയിരുന്നു. 2020 മുതൽ ഇന്ത്യയിൽ ആമസോൺ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്നതിനായി ജലശുചീകരണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ജനങ്ങളുടെ ജലാശ്രയ കേന്ദ്രങ്ങളായിരുന്ന യമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ജനുവരിയിൽ ആരംഭിക്കും. തടാകങ്ങളിലെ മലിനജലം നീക്കം ചെയ്യൽ, ബണ്ടുകളുടെ പുനരുദ്ധാരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുവഴി കർണാടകയിലെ യമരെ തടാകത്തിന്റെയും ആന്ധ്രയിലെ സായ് റെഡ്ഡി തടാകത്തിന്റെയും ജലത്തിന്റെ അളവ് 571 ദശലക്ഷം ലിറ്ററിലധികം വർദ്ധിക്കും.
പാരിസ്ഥിതിക സുസ്ഥിരതയെയും സമൂഹ്യക്ഷേമത്തെയും വ്യവസായങ്ങൾക്ക് എങ്ങനെ നല്ല രീതിയിൽ സ്വാധീനിക്കാം എന്നതിന്റെ മികച്ച മാതൃകയാണ് ഈ തടാക പുനരുദ്ധാരണ പദ്ധതികളെന്ന് സേ ട്രീസിന്റെ ട്രസ്റ്റി ഡിയോകാന്ത് പയാസി പറഞ്ഞു.
2030 ഓടെ ഇന്ത്യയിൽ ജലത്തിന്റെ ആവശ്യം വർധിക്കും. ആമസോണിന്റെ ലോജിസ്റ്റിക് സൈറ്റുകൾ മുതൽ കോർപ്പറേറ്റ് ഓഫീസുകളും ഡാറ്റാ സെന്ററുകളും വരെ എല്ലാ കെട്ടിടങ്ങളിലും കുറച്ച് വെള്ളം ഉപയോഗിക്കുന്നതാണ്. കൂടുതൽ കാര്യക്ഷമമായ ഫിക്ചറുകൾ, മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം, കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ജലചോർച്ച കണ്ടെത്തൽ എന്നിവയിലൂടെ ശുദ്ധജല ലഭ്യത വർദ്ധിപ്പിക്കുമെന്ന് ആമസോൺ ഇന്ത്യയിലെ ഓപ്പറേഷൻ വൈസ് പ്രസിഡന്റ് അഭിനവ് സിംഗ് പറഞ്ഞു.
2025ഓടെ ജല ലഭ്യതയിലൂടെ ഇന്ത്യയിലെ ഒരു ദശലക്ഷം ആളുകളെ നേരിട്ട് ശാക്തീകരിക്കുന്നതിന് 10 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |