തിരുവനന്തപുരം: വൃശ്ചികത്തിലെ തൃക്കാർത്തിക ഇന്ന്. വീടുകളിലും ക്ഷേത്രങ്ങളിലും കാർത്തിക ദീപം തെളി ച്ചാണ് ദേവീപ്രീതിക്കായുള്ള തൃക്കാർത്തിക ആഘോഷിക്കുന്നത്. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അധർമത്തിന്റെ മേൽ പരാശക്തി പൂർണവിജയം നേടിയ ദിവസമെന്ന നിലയിലും ആചരിക്കുന്നു. ദേവീക്ഷേത്രങ്ങളിൽ പ്രത്യേകപൂജകളും ദർശനവുമുണ്ടാകും.
സസ്യാഹാരം കഴിച്ച് വ്രതത്തോടെയാണ് ഭക്തർ ദീപം തെളിക്കുന്നത്. സന്ധ്യയ്ക്ക് വീടുകളിലും വഴിയോരങ്ങളിലും മൺചെരാതുകളിൽ തിരിയിട്ട് വിളക്ക് തെളിയിക്കുകയും ചെയ്യും. ഗ്രാമങ്ങളിൽ വാഴത്തടകളിലും കവുങ്ങിൻ തടിയിലും ചെരാതുകൾ സജ്ജമാക്കി വിളക്ക് തെളിക്കുന്നതും പതിവാണ്. കാച്ചിൽ,ചെറുകിഴങ്ങ്,ചേമ്പ്,മധുരക്കിഴങ്ങ് എന്നിവ ഒരുമിച്ച് വേവിച്ചുണ്ടാക്കുന്ന പുഴുക്ക് കാർത്തികയുടെ സവിശേഷ രുചിയാണ്.
റേഷൻകാർഡ് തരംമാറ്രാൻ അപേക്ഷിക്കാം
തിരുവനന്തപുരം : പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് 25 വരെ അപേക്ഷിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമർപ്പിക്കാം.
അംശദായം പുനഃസ്ഥാപിക്കാം
തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള അംശദായം പത്തുവർഷം വരെ മുടക്കമുള്ളവർക്കും രണ്ടു തവണയിൽ കൂടുതൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്കും കുടിശ്ശിക അംശദായവും പ്രതിമാസം അഞ്ചുരൂപ നിരക്കിൽ പിഴയും പരമാവധി മൂന്ന് ഗഡുക്കളായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |