കണ്ണൂർ: കണ്ണൂർ തോട്ടട ഐ.ടി.ഐയിലെ വിദ്യാർഥി സംഘർഷത്തിൽ 11 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്റെ പരാതിയിൽ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിച്ചെന്നാണ് എഫ്.ഐ.ആർ. എസ്.എഫ്.ഐ പ്രവർത്തകർ കൊടി കെട്ടിയ മുളവടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും ബോധം മറയും വരെ തലയിൽ ചവിട്ടിയെന്നും മർദനത്തിനിരയായ മുഹമ്മദ് റിബിൻ പറഞ്ഞു..
സംഘർഷത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ ആഷിഖിന്റെ പരാതിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് റിബിൻ അടക്കം 5 കെ.എസ്.യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.ഐ.ടി.ഐ അക്രമത്തിൽ കെ.എസ്.യു കണ്ണൂർ ജില്ലയിൽ ഇന്നലെ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. സംഘർഷത്തിന് പിന്നാലെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു . പൊലീസ് ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |