തിരുവനന്തപുരം: ഇ-സ്റ്രാമ്പിംഗ് നടപടികൾക്ക് വേണ്ടത്ര വേഗതയില്ലാത്തതിനാൽ വെണ്ടർമാരുടെ ഓഫീസിന് മുന്നിൽ ക്യൂ നിന്ന് മടുത്ത് ജനം. 50 രൂപയുടേതും വലിയ തുകയ്ക്കുള്ളതും ഒഴികെ മുദ്രപ്പത്രങ്ങളും കിട്ടാനില്ല.
ആധാരം രജിസ്ട്രേഷനിൽ ഏർപ്പെടുന്ന കക്ഷികളുടെ പേരും മേൽവിലാസവും രജിസ്ട്രേഷന്റെ ഉദ്ദേശവും ഉൾപ്പെടെയുള്ള വിവരങ്ങൾ വെണ്ടർമാർ മുഖാന്തരം രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളിലേക്കാണ് അപ് ലോഡ് ചെയ്യേണ്ടത്. അതു കഴിയുമ്പോൾ ആധാര കക്ഷിയുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് പണം ഒടുക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കേണ്ടത്. എന്നാൽ സർവറിലെ വേഗതക്കുറവ് കാരണം ഒ.ടി.പി നമ്പർ വരാനുള്ള കാലതാമസമാണ് പ്രധാന തടസം
രജിസ്ട്രേഷൻ ആവശ്യത്തിനുള്ള ഇ സ്റ്രാമ്പ് കളറിലും നോൺരജിസ്ട്രേഷൻ ആവശ്യങ്ങൾക്കുള്ളവ ബ്ളാക്ക് ആൻഡ് വൈറ്രിലുമാണ് പ്രിന്റ് കിട്ടുക. രണ്ട് വിധത്തിലുള്ള ആവശ്യങ്ങൾക്കുമായി നൂറ് കണക്കിന് ആൾക്കാരാണ് വെണ്ടർമാരുടെ മുന്നിലെത്തുന്നത്. എല്ലാ വെണ്ടർമാരും ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് എത്തിയിട്ടുമില്ല. 10 രൂപമുതലുള്ള പ്രിന്റഡ് മുദ്രപ്പത്രങ്ങൾ ഇപ്പോഴും ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും എല്ലായിടത്തും പത്രങ്ങൾ കിട്ടാനില്ല. വാടക കരാർ, വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകളിൽ ചേരാൻ ബോണ്ടു നൽകൽ, വാഹനം വാങ്ങൽ തുടങ്ങി നിത്യേന നിരവധി ആവശ്യങ്ങൾക്കാണ് മുദ്രപ്പത്രം വേണ്ടിവരിക.ഏത് തുകയ്ക്കുമുള്ള ഇ സ്റ്രാമ്പ് കിട്ടുമെങ്കിലും അതിനുള്ള കാല താമസമാണ് ബുദ്ധിമുട്ടിക്കുന്നത്.
ട്രായി നിയന്ത്രണവും
സേവനങ്ങൾക്ക് ട്രായി (ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ) കൊണ്ടുവന്നിട്ടുള്ള പുതിയ നിയന്ത്രണങ്ങളും ഒ.ടി.പി വൈകുന്നതിന് കാരണമാവുന്നുണ്ട്. സർക്കാർ , സ്വകാര്യ സ്ഥാപനങ്ങൾ അയയ്ക്കുന്ന എസ്.എം.എസ് സന്ദേശങ്ങൾക്കാണ് ഡിജിറ്റൽ ലെഡ്ജർ ടെക്നോളജി പ്രകാരം ഡിസംബർ ഒന്നു മുതൽ ട്രായി നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. എസ്.എം.എസ് അയയ്ക്കുന്ന ഫോർമാറ്റിന് ട്രായിയുടെ അനുമതി വേണമെന്നതാണ് നിബന്ധന. ഇതിനുള്ള ടെംപ്ളേറ്റ് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |