മലപ്പുറം : ഡിസംബർ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വ്യാജ കളക്ടറെ പൊലീസ് കൈയോടെ പൊക്കി. മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ വ്യാജസന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 17കാരനാണ് പിടിയിലായത്. തിരുനാവായ വൈരങ്കോട് സ്വദേശിയാ.യ കൗമാരക്കാരനെ പൊലീസ് ഉപദേശിച്ച് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
മലപ്പുറം സൈബർ ക്രൈം പൊലീസാണ് 17കാരനെ കസ്റ്റഡിയിൽ എടുത്തത്. ജില്ലയിൽ ശക്തമായ മഴ തുടർന്ന പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു, എന്നാൽ കളക്ടറുടെ പ്രഖ്യാപനം വരും മുൻപ് തന്നെ കളക്ടറുടെ ഔദ്യോഗിക അറിയിപ്പെന്ന രീതിയിൽ വ്യാജസന്ദേശം 17കാരൻ പ്രചരിപ്പിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡി.സി.ആർ.ബി ഡിവൈ.എസ്.പി സാജു കെ. എബ്രഹാം , സൈബർ പൊലീസ് ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് 17കാരനെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |