തെന്നിന്ത്യൻതാരം മധുബാല വീണ്ടും മലയാളത്തിൽ. നവാഗതയായ വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്.ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് മധുബാല മലയാളത്തിലേക്ക് എത്തുന്നത്. നീലഗിരിയിൽ മമ്മൂട്ടിയുടെയും യോദ്ധയിൽ മോഹൻലാലിന്റെ നായികയായ മധുബാല 2014ൽ തമിഴിലും മലയാളത്തിലും എത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വന്നത്. മനോരഥങ്ങൾ എന്ന എം.ടി ആന്തോളജിയിലെ വില്പന എന്ന ഹ്രസ്വ ചിത്രത്തിലും വേഷമിട്ടിരുന്നു.
മധുബാലയോടൊപ്പം ഇന്ദ്രൻസും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു.. പൂർണമായും വാരണാസിയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്.ഏറെ ശ്രദ്ധ നേടിയ എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിനുശേഷം വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥയും വർഷ നിർവഹിക്കുന്നു.ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.: ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രത്തിന് ഫയിസ് സിദ്ധിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി,
, പി ആർ ഒ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |