ശബരിമല : ശബരിമലയ്ക്ക് വേണ്ടി ടെലിവിഷൻ ചാനൽ ആരംഭിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നതായി പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും വാർത്തകളും ലോകമെമ്പാടുമുള്ള ഭക്തരിൽ എത്തിക്കാൻ തിരുപ്പതി മാതൃകയിൽ ചാനൽ തുടങ്ങാനാണ് നീക്കം. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് കോടികളുടെ പരസ്യ വരുമാനം പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |