കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണവിധേയരായ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം.ഷുഹൈബിന്റെ മൊഴിയെടുക്കൽ വൈകുന്നു.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ്.പി കെ.മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ, താമരശ്ശേരി ഡി.ഇ.ഒ എൻ.മൊയീനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൾ ഖാദർ, ചോദ്യപ്പേപ്പർ ചോർന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിലെെ അദ്ധ്യാപകർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
എം.എസ്. സൊല്യുഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അശ്ലീല പരാമർശങ്ങളെക്കുറിച്ച് ലഭിച്ച പരാതിയിൽ റൂറൽ സെെബർ സെൽ മെയിൽ മുഖേന മെറ്റയോട് വിവരം തേടി. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ നീക്കം ചെയ്തതിനെത്തുടർന്ന് വീഡിയോ കണ്ടന്റിന്റെ ഉള്ളടക്കത്തക്കുറിച്ചറിയാനാണ് മെയിൽ മുഖേനേ മെറ്റയെ സമീപിച്ചത്. സൊല്യുഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അശ്ലീല പരാമർശങ്ങളെക്കുറിച്ച് എ.ഐ.വെെ.എഫ് നൽകിയ പരാതി കൊടുവള്ളി പൊലീസ് എസ്.എച്ച്. ഒ കെ.പി അഭിലാഷ് കഴിഞ്ഞ ദിവസമാണ് സെെബർ സെല്ലിന് കെെമാറിയത്.
അതേ സമയം ചോദ്യ പേപ്പർ ചോർത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷൻസ് സി.ഇ.ഒ എം ഷുഹൈബ് വ്യക്തമാക്കി.ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ചോദ്യങ്ങൾ പ്രവചിക്കാൻ കഴിയും.സ്കൂൾ അദ്ധ്യാപകർ ആരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. അശ്ലീല പരാമർശങ്ങൾ അടങ്ങിയ ക്ലാസുകൾ ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |