കൊല്ലം: ജില്ലാ ആശുപത്രിയിലെ ഹൈടെക് കെട്ടിട സമുച്ചയ നിർമ്മാണത്തിനുള്ള കരാറൊപ്പിട്ട് ഒരുവർഷം പിന്നിട്ടിട്ടും പൈലിംഗ് പോലും തുടങ്ങാനായില്ല. ധന്വന്തരി കേന്ദ്രം പൊളിച്ച് നീക്കാത്തതിനാൽ കഴിഞ്ഞമാസം പകുതിയോടെ ആരംഭിക്കാനിരുന്ന പൈലിംഗ് പ്രതിസന്ധിയിലാണ്.
ധന്വന്തരി കേന്ദ്രം സ്ഥിതി ചെയ്യുന്നിടത്ത് കൂടിയാണ് നിർമ്മാണ സാമഗ്രികൾ അകത്തേക്ക് കൊണ്ടുപോകേണ്ടത്. പൈലിംഗിനുള്ള റിഗ് ഒരാഴ്ച മുമ്പ് എത്തിയെങ്കിലും ധന്വന്തരി കേന്ദ്രം പൊളിച്ചു നീക്കാത്തതിനാൽ ഇതുവരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ടെണ്ടർ നടപടി ഈ മാസം അവസാനത്തോടെയെ പൂർത്തിയാവുകയുള്ളുവെന്നാണ് സൂചന.
പൈൽ ചെയ്തെടുക്കുന്ന മണ്ണ് സംഭരിക്കാനുള്ള ഇടവും ഇതുവരെ ആശുപത്രി അധികൃതർ ഒരുക്കിയിട്ടില്ല. ആശുപത്രി പരിസരത്ത് സ്ഥലപരിമിതിയുള്ളതിനാൽ പുറത്തെ സംഭരിക്കാനാകൂ. മണ്ണ് കൃത്യസമയത്ത് നീക്കിയില്ലെങ്കിൽ പൈലിംഗ് മുടങ്ങുന്ന അവസ്ഥയമുണ്ടാകും.
സ്ഥലം പൂർണമായും വിട്ടുനൽകിയില്ല
കരാറൊപ്പിട്ടത് ഒരു വർഷം മുമ്പ്
സ്ഥലം കൈമാറിയിട്ട് 7 മാസം
കിഫ്ബിയും കെ.എസ്.ഇ.ബിയും മൂന്ന് വർഷം മുമ്പേ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
കരാറൊപ്പിട്ട് അഞ്ചുമാസം പിന്നിട്ടപ്പോഴാണ് ആർ.എം.ഒ ക്വാർട്ടേഴ്സ് പൊളിച്ചത്
ഇതുവരെ ഒരു കല്ല് പോലും വച്ചില്ല
നിർമ്മാണ സൗകര്യം പൂർണമായും ഒരുക്കാത്തതിനാൽ കരാറുകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടേക്കാം
നിർമ്മാണ കരാർ ₹ 132 കോടി
എസ്റ്റിമേറ്ര് ₹ 142 കോടി
കരാർ കാലാവധി - 44 മാസം
നിർമ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സമയം നഷ്ടപ്പെടുന്തോറും ചെലവ് നേരത്തെ കണക്കാക്കിയതിനേക്കാൾ ഉയരും. നിലവിലെ കരാർ തുകയ്ക്ക് പ്രവൃത്തി പൂർത്തീകരിക്കാനാകാത്ത സ്ഥിതി ഉണ്ടാകും.
കരാർ കമ്പനി പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |