തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി ജയരാജനെ മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിലുള്ള
മറുപടിയിൽ വ്യക്തമാക്കി..
ഇ.പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു.അത് പരിഹരിച്ച് മുന്നോട്ടു കൊണ്ടപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ തിരഞ്ഞെടുപ്പ് ദിവസംപോലും വിവാദങ്ങളുണ്ടാക്കി. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്നു മാറ്റിയത്.
തെറ്റു തിരുത്തൽ രേഖ തിരുവനന്തപുരം ജില്ലയിൽ നടപ്പിലായില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല. മധു മുല്ലശേരി നേതാക്കളെ ടൂർ കൊണ്ടു പോയിരുന്നത് രണ്ടു തരത്തിലാണ്. മദ്യപിക്കുന്ന നേതാക്കൾക്ക് ഒരു തരം ടൂർ. മദ്യപിക്കാത്ത നേതാക്കൾക്ക് വേറെ ടൂർ. പുതിയ ജില്ലാ സെക്രട്ടറിയെ കാണാൻ മധു എത്തിയത് പണപ്പെട്ടിയുമായാണ്. പണപ്പെട്ടിയിൽ മണക്കുന്ന സ്‌പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ പാർട്ടി നേതൃത്വം അറിയാത്തത് ഗൗരവതരമാണെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |