സുൽത്താൻ ബത്തേരി: വിജയരാഘവന്റെ പ്രസംഗത്തിന് പുറത്തു നടക്കുന്ന കോലാഹലങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സി. പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. പി രാമകൃഷ്ണൻ. വർഗീയ ശക്തികളുമായി ചേരുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടിനെയാണ് വിമർശിച്ചത്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന് എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനമുണ്ട്. ലീഗ് ഒരു വർഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടില്ല. പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞത് വർഗീയ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നയമാണ് പറഞ്ഞത്: ശ്രീമതി
വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്ന് കേന്ദ്ര കമ്മിറ്റിയംഗം പി. കെ.ശ്രീമതി. വർഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഹിന്ദു മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സി.പി.എമ്മിന്റേതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |