കൊച്ചി: ധനകാര്യ മേഖലയിൽ ഉത്തരവാദിത്വത്തോടെയും നൈതികതയോടും നിർമ്മിത ബുദ്ധി(എ.ഐ) ഉപയോഗിക്കുന്നതിന് ചട്ടങ്ങളൊരുക്കാൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തി റിസർവ് ബാങ്ക് ഉന്നത തല സമിതി രൂപീകരിച്ചു. എ.ഐ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സമിതി രൂപീകരിക്കാൻ കഴിഞ്ഞ ധന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഐ.ഐ.ടി ബോംബെയിലെ പ്രൊഫസർ പുഷ്‌പക് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സമിതിയിൽ വിദ്യാഭ്യാസ, വ്യവസായ, സർക്കാർ മേഖലകളിലെ പ്രതിനിധികളുണ്ടാകും. എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബാങ്കുകൾ, ബാങ്കിംഗ് ഇതര ധന സ്ഥാപനങ്ങൾ, ഫിൻടെക്കുകൾ, പേയ്‌മെന്റ് സിസ്‌റ്റം ഓപ്പറേറ്റർമാർ എന്നിവയ്ക്കെല്ലാം നയം ബാധകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |