തിരുവനന്തപുരം: ഡിസംബർ 24,25 തീയതികളിലായി ബെവ്കോ വിറ്റഴിച്ചത് 152.06 കോടിയുടെ മദ്യം. മുൻ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്രത്. 29.92 കോടിയുടെ വർദ്ധന.
മദ്യ വിലയിലുണ്ടായ വർദ്ധനവും കൂടുതൽ തുകയ്ക്കുള്ള മദ്യവില്പനയ്ക്ക് കാരണമായിട്ടുണ്ട്. ഈ വർഷം ഡിസംബർ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ മാത്രം 54.64 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇത് 51.14 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 6.84ശതമാനമാണ് കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |