കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായ ആക്ഷൻചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാൾ പിടിയിൽ. ആലുവ സ്വദേശി അക്വിബ് ഫനാൻ ആണ് അറസ്‌റ്റിലായത്. ചിത്രത്തിന്റെ വ്യാജപതിപ്പ് തനിക്ക് സന്ദേശമയച്ചാൽ അയച്ചുനൽകാമെന്ന് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പറഞ്ഞിരുന്നു. ഇതോടെ നിരവധിപേർ സന്ദേശം അയച്ചു. ഇവർക്കെല്ലാം അക്വിബ് ലിങ്ക് അയച്ചുകൊടുത്തു. ചിത്രം ഇറങ്ങിയ ദിവസം തന്നെയായിരുന്നു ഇത്.
ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് 25ന് നൽകിയ പരാതിയിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. പൊലീസ് കേസായതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അക്വിബ് ഫനാന്റെ അക്കൗണ്ട് അപ്രത്യക്ഷമായി. ചിത്രത്തിന്റെ പതിപ്പ് എവിടെനിന്ന് ലഭിച്ചെന്നറിയാൻ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |