കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ സുവർണാവസരം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലാണ് (ഐപിപിബി) ഉദ്യോഗാർത്ഥികൾക്ക് അവസരം. വിവിധ തസ്തികകളിലായി 68 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കും വിളിച്ചിട്ടുണ്ട്. മാസം തോറും 1.4 ലക്ഷം മുതൽ 2.25 ലക്ഷം വരെ ശമ്പളം ലഭിക്കും.
ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ഐടി)- 54 ഒഴിവുകൾ
സൈബർ സെക്യൂരിറ്റി വിദഗ്ദൻ -ഏഴ് ഒഴിവുകൾ
മാനേജർ ഐടി പേയ്‌മെന്റ് സിസ്റ്റം- ഒരു ഒഴിവ്
മാനേജർ ഐടി ഇൻഫ്രാസ്ട്രക്ച്ചർ -രണ്ട് ഒഴിവുകൾ
മാനേജർ ഐടി എന്റർപ്രൈസ് ഡാറ്റ വെയർഹൗസ് -ഒരു ഒഴിവ്
സീനിയർ മാനേജർ- ഒരു ഒഴിവ്
സീനിയർ മാനേജർ ഐടി ഇൻഫ്രാസ്ട്രക്ച്ചർ -ഒരു ഒഴിവ്
സീനിയർ മാനേജർ ഐഡി വെൻഡർ- ഒരു ഒഴിവ്
യോഗ്യത
ഓരോ തസ്തികകൾക്കും വ്യത്യസ്ത യോഗ്യതകളാണ്. കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദമുളളവരും വിവരസാങ്കേതിക മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുളളവരുമാണ് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ട്. ജനുവരി പത്ത് മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഐപിപിബിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് (http://www.ippbonline.com) അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗത്തിലുളളവർ 750 രൂപ അപേക്ഷാഫീസായി അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്യൂഡി വിഭാഗത്തിലുളളവർ 150 രൂപയും അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |