കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പത്തു പ്രതികളെ സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി.
പ്രദീപ് (കുട്ടൻ), മുരളി, ബി. മണികണ്ഠൻ (ആലക്കോട് മണി), എൻ. ബാലകൃഷ്ണൻ, എ. മധു (ശാസ്താ മധു), റെജി വർഗീസ്, എ. ഹരിപ്രസാദ്, പി.രാജേഷ് (രാജു), വി. ഗോപകുമാർ (ഗോപൻ വെളുത്തോളി), പി.വി.സന്ദീപ് (സന്ദീപ് വെളുത്തോളി). തെളിവു നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരേ തെളിഞ്ഞില്ല.
2019 ഫെബ്രുവരി 17നാണ് ബൈക്കിൽ പോവുകയായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും തടഞ്ഞുനിറുത്തി വെട്ടിക്കൊലപ്പെടുത്തിയത്. മുന്നാട് കോളേജിലെ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിന്റെ തുടർച്ചയായിരുന്നു സംഭവം. ഒരുമാസം മുമ്പ് കല്യോട്ട് ടൗണിൽവച്ച് പ്രതികളായ പീതാംബരനും വിഷ്ണുസുരയുമായി കൃപേഷും ശരത്തും ഏറ്റുമുട്ടി. ഇതിന്റെ വിരോധവും യൂത്ത് കോൺഗ്രസിന്റെ വേരോട്ടം ചെറുക്കുകയെന്ന ലക്ഷ്യവും മുൻനിറുത്തി കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. പൊലീസും തുടർന്ന് സി.ബി.ഐയും അന്വേഷിച്ച കേസിൽ ആകെ 24 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ 20 മാസത്തിലധികം നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |