ജില്ലാ സെക്രട്ടറിയെ തിരുത്തി
ആലപ്പുഴ : തോമസ് കെ.തോമസ് എം.എൽ.എക്കെതിരെയും കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയ വിമർശനത്തെയും ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ മറുപടിയെയും തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഘടകകക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദയല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒരേപോലെ കാണണമെന്നും ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പിണറായി വ്യക്തമാക്കി.
കുട്ടനാട്ടിൽ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നത് പ്രവർത്തകരുടെ ഹൃദയാഭിലാഷമാണെന്നും എം.എൽ.എയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും മറ്റുമായിരുന്നു പ്രതിനിധിസമ്മേളനത്തിലുയർന്ന അഭിപ്രായങ്ങൾ. പ്രതിനിധികളുടെ ആവശ്യത്തെ മറുപടി പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി ന്യായീകരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |