SignIn
Kerala Kaumudi Online
Thursday, 23 January 2025 11.46 PM IST

15 മിനിട്ടിൽ വെട്ടിത്തിളങ്ങുന്ന ചർമം; പാടുകൾ പൂർണമായും മാറും, പരീക്ഷിച്ച് നോക്കൂ

Increase Font Size Decrease Font Size Print Page
beauty

ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർക്ക്. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവും. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം.

ഇനി ചർമപ്രശ്‌നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

റാഗി - 3 ടേബിൾസ്‌പൂൺ

പാൽ - 5 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

റാഗിയിൽ പാലൊഴിച്ച് രണ്ട് മണിക്കൂർ കുതിർക്കാൻ വയ്‌ക്കണം. ശേഷം ഇതിനെ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടിൽ അൽപ്പം പാല് കൂടി ചേർത്ത് ഒരു പാത്രത്തിലാക്കി കുറുക്കിയെടുക്കുക.

ഉപയോഗിക്കേണ്ട വിധം

ഫേസ്‌വാഷ് അല്ലെങ്കിൽ പയറുപൊടി ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കാം. ഉണങ്ങിത്തുടങ്ങുമ്പോൾ ഒരു ലെയർ കൂടി പുരട്ടണം. നന്നായി ഉണങ്ങി വരുമ്പോൾ കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ അതിശയിപ്പിക്കുന്ന ഫലം കിട്ടും.

TAGS: BEAUTY TIPS, HOME REMEDIES, FACE PACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.