കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 12 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ പരീക്ഷ 14 ലേക്ക് മാറ്റി. മറ്റ് പരീക്ഷകൾക്കും പരീക്ഷ കേന്ദ്രത്തിനും മാറ്റമില്ല.
മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്, എം.എ അറബിക്, എം.എസ്സി ബയോടെക്നോളജി, എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.
ഇഗ്നോ പ്രവേശനം 15വരെ
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജനുവരി അക്കാഡമിക് സെഷനിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ 15വരെ നീട്ടി. ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്.
https://ignouadmission.samarth.edu.in/ , https://onlinerr.ignou.ac.in/ ലാണ് അപേക്ഷിക്കേണ്ടത്. ഫോൺ:04712344113/9447044132. ഇമെയിൽ- rctrivandrum@ignou.ac.in
വിശദവിവരങ്ങൾക്കായി ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ
യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ, തിരുവനന്തപുരം മുട്ടത്തറ, വള്ളക്കടവ് പി.ഒ പിൻ -695
008 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കേരള കേന്ദ്ര സർവകലാശാല
പി.ജി:തീയതി നീട്ടി
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 8ന് രാത്രി 11.50 വരെ നീട്ടി. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി പി.ജി)യിലൂടെയാണ് കേരള കേന്ദ്ര സർവകലാശാലയിലും പ്രവേശനം. അപേക്ഷ സമർപ്പിക്കാൻ സർവകലാശാല വെബ്സൈറ്റ് www.cukerala.ac.in,, എൻ.ടി.എ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദർശിക്കുക. കോഴ്സുകൾ, യോഗ്യത, പരീക്ഷാ വിവരങ്ങൾ എന്നിവയും ഇവിടെ നിന്നു ലഭിക്കും. 9ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. 10 മുതൽ 12 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. ഹെൽപ്പ് ഡസ്ക്: 01140759000. ഇ മെയിൽ: helpdesk-cuetpg@nta.ac.in
എം.ബി.എ പ്രവേശനം
നെയ്യാർഡാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. പ്രവേശനത്തിന് 15വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്സ് , ബിസിനസ് അനലിറ്റിക്സ് , ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ്, സിസ്റ്റംസ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും എസ്.സി./എസ്.ടി/ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിൽ കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8547618290, ww.kicma.ac.in.
ഡി.ഫാം ഫലം പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് I & പാർട്ട് II – ഇ.ആർ1991 (സപ്ലിമെന്ററി) ഒക്ടോബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.dme.kerala.gov.in
ഗ്രാജ്വേറ്റ് ഇന്റേൺ ഒഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിൽ ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിൽ ബിരുദധാരികൾക്ക് 6 ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.asapkerala.gov.in/careers/
ഓർമിക്കാൻ....
1. കെ മാറ്റ്: മാസ്റ്റർ ഒഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സ് (എം.ബി.എ) പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെ മാറ്റ്) 10 വരെ അപേക്ഷിക്കാം. 23-നാണ് പരീക്ഷ. കേരളത്തിലെ വിവിധ സർവകലാശാലകൾ, ഓട്ടോണമസ് മാനേജ്മെന്റ് കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനം കെ മാറ്റ് അടിസ്ഥാനത്തിലാണ്. അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി വിഭാഗക്കാർക്ക് 500 രൂപ. പട്ടിക വർഗ വിഭാഗക്കാർക്ക് ഫീസില്ല. വെബ്സൈറ്റ്: www.cee.kerala.gov.in.
2. സി.ബി.എസ്.ഇ ബോർഡ് എക്സാം അഡ്മിറ്റ് കാർഡ്:- 15ന് ആരംഭിക്കുന്ന 10, 12 ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: cbse.gov.in. പത്താം ക്ലാസ് പരീക്ഷ മാർച്ച് പതിനെട്ടിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും.
നിഷിൽ ബി.എസ്സി ഓണേഴ്സ് അനിമേഷൻ
ആൻഡ് വിഷ്വൽ ഇഫക്ട്സ് കോഴ്സ്
തിരുവനന്തപുരം: കന്യാകുമാരി നൂറുൾ ഇസ്ലാം യൂണിവേഴ്സിറ്റിയും അനിമേഷൻ വിഷ്വൽ ഇഫ്ക്ട്സ് സ്ഥാപനമായ ടൂൺസ് അനിമേഷനും ചേർന്ന് നൂറുൾ ഇസ്ലാം സെന്റർഫോർ എജ്യുക്കേഷനിൽ 4 വർഷ ബി.എസ്സി ഓണേഴ്സ് അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് കോഴ്സ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രം നിഷ് പ്രോ ചാൻസലർ എം.എസ്.ഫൈസൽഖാനും ടൂൺസ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ പി.ജയകുമാറും കൈമാറി. പഠനത്തോടൊപ്പം പ്രാക്ടിക്കലും ഇന്റേൺഷിപ്പും ഉറപ്പാക്കുന്ന പാഠ്യപദ്ധതിയുടെ ഭാഗമായി നിഷിൽ ടൂൺസിന്റെ ഒരു ഇൻക്യുബേഷൻ സെന്ററും സ്ഥാപിക്കും. അനിമേഷൻ വിഷ്വൽ ഇഫക്ട്സ് മേഖലയിലെ വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കുന്നതിനും സംശയനിവാരണം നടത്തുന്നതിനും വ്യാവസായിക പരിശീലനം നേടുന്നതിനുമുള്ള ഒരു ക്രിയേറ്റീവ് ഹബ്ബെന്ന നിലയിലാണ് ഇൻക്യുബേഷൻ സെന്റർ പ്രവർത്തിക്കുകയെന്ന് എം.എസ്.ഫൈസൽഖാനും പി.ജയകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിഷ് വൈസ് ചാൻസലർ ഡോ.ടെസി തോമസ്, എ.എസ്.വിനോദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |