തിരുവനന്തപുരം: എൻസിസിക്ക് സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. റിപ്പബ്‌ളിക്ക് ദിന പരേഡിലും, കർത്തവ്യ പഥ് മാർച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും പങ്കെടുത്ത 174 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയാപ്പ ഹാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആയിരം എൻസിസി എയർവിംഗ് കേഡറ്റുകളെ ഓരോ വർഷവും സൗജന്യമായി ഫ്ളൈയിംഗ് പരിശീലിപ്പിക്കുന്നതിനുള്ള എയർ സ്ട്രിപ്പിന്റെ നിർമ്മാണം ഇടുക്കിയിൽ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം കല്ലറയിൽ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചുവരുന്നു. മലബാർ മേഖലയിലെ കേഡറ്റുകൾക്ക് പരിശീലന കേന്ദ്രം ഡിസംബറിൽ പൂർത്തിയാകും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഈ വർഷം പുതുതായി പരിശീലന കേന്ദ്രങ്ങൾക്കുള്ള പ്രവർത്തനവും തുടങ്ങും.
ഈ വർഷത്തെ മികച്ച എൻ സി സി ഗ്രൂപ്പിനുള്ള ബാനർ പ്രസന്റേഷൻ, ക്യാഷ് അവാർഡ് വിതരണം, സമ്മാനദാനം എന്നിവയും മന്ത്രി നിർവ്വഹിച്ചു. മികച്ച പ്രകടനത്തിന് ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ പേരിലുളള എൻ, സി. സി. ബാനർ കോഴിക്കോട് എൻ. സി. സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം. ആർ. സുബോദും. ,മികച്ച രണ്ടാമത്തെ ഗ്രൂപ്പിനുളള അവാർഡ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുരേഷ് ജിയും. ഏറ്റുവാങ്ങി. സംസ്ഥാനത്തെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് 9 കേരള നേവൽ യൂണിറ്റ് എൻ.സി.സി. കോഴിക്കോട്, സംസ്ഥാനത്തെ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുളള സീനിയർ ഡിവിഷൻ/വിങ് ന്യൂമാൻ കോളേജ്, മൂവാറ്റുപുഴയും, ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള ജൂനിയർ ഡിവിഷൻ/വിങ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടം, തിരുവനന്തപുരവും ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |