കൊച്ചി: കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന പഠനക്യാമ്പ് ഇന്നും നാളെയും എറണാകുളം പത്തടിപ്പാലം ഇല്ലിക്കൽ റസിഡൻസിയിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ അദ്ധ്യക്ഷനാകും. വിവിധ വിഷയങ്ങളിൽ ഡോ. സെബാസ്റ്റ്യൻ പോൾ, പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹാസൻ, വി.എസ്.ജോൺസൺ, മുൻ വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ, അഡ്വ.വി. കൃഷ്ണൻകുട്ടി എന്നിവർ ക്ലാസുകൾ നയിക്കും. സംസ്ഥാന ഭാരവാഹികളായ എം.ജമാൽ ഫൈറൂസ്, ആർ.രാധാകൃഷ്ണൻ, വിജി മോഹൻ, ജില്ലാ പ്രസിഡന്റ് ഗിരീഷ്‌കുമാർ, സെക്രട്ടറി എം.ടി.വിനോദ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |