തിരുവനന്തപുരം: അക്കാഡമിക് സമൂഹത്തിന് തീരാബാദ്ധ്യതയായ എസ്.എഫ്.ഐ എന്തിന് തുടരുന്നു എന്നത് സി.പി.എം നേതൃത്വം ഗൗരവമായി ചിന്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. എസ്.എഫ്.ഐ പിരിച്ചുവിടുന്നതാണ് വിദ്യാർത്ഥികൾക്ക് നൽകാവുന്ന വലിയ സമ്മാനം. ഇതിന് സി.പി.എം നേതൃപരമായ പങ്കുവഹിക്കണം. ക്യാമ്പസുകളിൽ എസ്.എഫ്.ഐ നേതാക്കൾ റാഗിംഗ് എന്ന പേരിൽ നടത്തുന്ന കൊടുംപീഡനമാണ് സംസ്ഥാന സമ്മേളനം ചർച്ച ചെയ്യേണ്ടിയിരുന്നത്. ക്രൂരതകൾക്ക് കണ്ണുമടച്ച് പിന്തുണ നൽകുന്ന മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്നും ചെന്നിത്തല ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |