ചടയമംഗലം : എം.ഡി.എം.എയും കഞ്ചാവും കാറിൽ കടത്തുന്നതിനിടെ യുവാവിനെ ചടയമംഗലം എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. മടവൂർ പുലിയൂർകോണം ചരുവിളപുത്തൻ വീട്ടിൽ അരുൺകുമാറിനെ(31)ആണ് റേഞ്ച് ഇൻസ്‌പെക്‌ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച്ച രാത്രി 10.15 ഓടെ എം.സി റോഡിൽ നിലമേൽ കാരോട് വച്ചായിരുന്നു മാരുതി സ്വിഫ്‌റ്ര് കാർ സഹിതം പ്രതി പിടിയിലായത്. അഞ്ച് ഗ്രാം വീതം എം. ഡി.എം.എയും കഞ്ചാവും വാഹനത്തിൽ നിന്ന് കണ്ടെടുത്തു.ഗ്രേഡ് എസ്.ഐ എ.എൻ.ഷാനവാസ്,പ്രിവന്റീവ് ഓഫീസർ ബിനീഷ്,സി.ഇ.ഒമാരായ സബീർ, ശ്രേയസ് ഉമേഷ്,നിശാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |