റോം: ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി. ഞായറാഴ്‌ച രാത്രിയാണ് സംഭവം.199 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം കാസ്‌പിയൻ കടലിന് മുകളിലൂടെ പറക്കുമ്പോഴാണ് ക്രൂവിന് ബോംബ് ഭീഷണി ലഭിച്ചത്.
തുടർന്ന് ഇറ്റലിയിലെ റോമിൽ ലിയനാർഡോ ഡാവിഞ്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ഇറ്റാലിയൻ പോർവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം ലാൻഡ് ചെയ്‌തത്. തുടർന്ന് പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. പരിശോധനകൾക്ക് ശേഷം ഇന്ന് വിമാനം യാത്ര ആരംഭിക്കും.
ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്. ലാൻഡ് ചെയ്‌തതിനെ തുടർന്ന് ക്രൂവിന് വിശ്രമം അനുവദിച്ചെന്നും തിങ്കളാഴ്‌ച യാത്ര ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
🚨 INSIDE THE ESCORT MISSION: This stunning footage from an Italian Air Force Eurofighter shows American Airlines #AA292 intercepted mid-air and escorted to Rome-Fiumicino after a bomb threat forced an emergency diversion.
— Antony Ochieng,KE✈️ (@Turbinetraveler) February 23, 2025
🎥 Must-see footage ⬇️ #AA292 #Breaking NewYork-Delhi pic.twitter.com/rTTdQiLIAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |