തിരുവനന്തപുരം: കൊടുംക്രൂരത കാട്ടുന്ന സീനുകൾ നീക്കം ചെയ്യുന്നതിനുപകരം എ സർട്ടിഫിക്കറ്റ് കൊടുത്ത് കൈയൊഴിയുന്ന സെൻസർ ബോർഡ് സമൂഹത്തോട് ചെയ്യുന്നതും കടുത്ത ദ്രോഹം. ഭീകരവയലൻസുള്ള ചിത്രം കണ്ട സ്ത്രീ തിയേറ്ററിൽ ഛർദ്ദിച്ച സംഭവം പോലും സിനിമയുടെ പ്രമോഷൻ ആയി അവതരിപ്പിക്കപ്പെട്ടു. അപ്പോഴും സെൻസർ ബോർഡ് മൗനം പാലിച്ചു.
കുട്ടികൾ കാണാൻ പാടില്ലെന്ന് സെൻസർ ബോർഡ് വിധിച്ചാൽ അത് നടപ്പിലാക്കേണ്ടത് സിനിമാ നിർമ്മാതാവും തിയേറ്റർ ഉടമകളുമാണ്.
നിരീക്ഷിക്കാനും നടപടിയെടുക്കാനുമുളള അധികാരം സെൻസർ ബോർഡിനുണ്ട്. പക്ഷെ, ഒന്നും ചെയ്യാറില്ല.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമുണ്ടായപ്പോഴാണ് യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ കാണാൻ കുട്ടികൾക്ക് ടിക്കറ്റ് നൽകാതിരുന്നത്. ഇതേ സിനിമകൾ ഒ.ടി.ടിയിലൂടെയും ചാനലുകളിലൂടെയും കാണുകയും ചെയ്യും.
പാനലിൽ വേണ്ടപ്പെട്ടവർ
36 അംഗ പാനലാണ് കേന്ദ്ര സെൻസർ ബോർഡിനുള്ളത്. സെൻസർ ഓഫീസർ ഉൾപ്പെടെ അഞ്ചു പേരാണ് സിനിമ കാണുന്നത്. രണ്ടു പേർ വനിതകളായിരിക്കും. സിനിമാ പ്രവർത്തകർ, നിരൂപകർ, സാമൂഹ്യ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, കലാസാഹിത്യ പ്രവർത്തകർ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്താറുള്ളത്. ഇവർ ഭരിക്കുന്ന പാർട്ടിയുടെ നോമിനികളായിരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |