ന്യൂഡൽഹി: ആകാശ് ആനന്ദിനെ ബി.എസ്.പി മേധാവി മായാവതി പാർട്ടിയിൽ നിന്നു പുറത്താക്കി. പാർട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താൽപ്പര്യാർത്ഥം ആകാശിനെ അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെപ്പോലെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നുവെന്ന് മായാവതി അറിയിച്ചു. മായാവതി തന്റെ രാഷ്‌ട്രീയ പിൻഗാമിയെന്ന് പ്രഖ്യാപിച്ചിരുന്നത് മരുമകനും പാർട്ടി ദേശീയ കോ-ഓർഡിനേറ്ററുമായ ആകാശിനെയാണ്. വിഭാഗീയ പ്രവർത്തനങ്ങൾ ആരോപിച്ച് ഞായറാഴ്‌ച ലക്നൗവിൽ നടന്ന പാർട്ടി യോഗം പാർട്ടി പദവികളിൽ നിന്ന് നീക്കിയിരുന്നു. ആകാശ് ആനന്ദിന്റെ ഭാര്യാ പിതാവ് സിദ്ധാർത്ഥിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും അടുത്തിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |