ജന്മനക്ഷത്രം അനുസരിച്ച് ഓരോരുത്തരുടെയും സ്വഭാവത്തിലെ പൊതുവായ ചില പ്രത്യേകതകൾ മനസിലാക്കാൻ സാധിക്കും. ജനിച്ച സമയം അനുസരിച്ച് ചില വ്യത്യാസങ്ങൾ വരുമെങ്കിലും നക്ഷത്രഫലത്തിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ശരിയാകാറുണ്ട്. ഇതിൽ നല്ലതും മോശവുമായ ഫലങ്ങളുണ്ട്. ചില നക്ഷത്രക്കാർക്ക് അവരുടെ മക്കൾ കാരണം ദുരിതം അനുഭവിക്കാൻ യോഗമുണ്ടാകും. ഇങ്ങനെ മക്കളാൾ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്ന നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
അവിട്ടം
അവിട്ടം നക്ഷത്രക്കാർക്ക് മക്കളാൽ ദുരിതം അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ചും അമ്മയുടെ നക്ഷത്രമാണെങ്കിൽ. മക്കൾ ശത്രുക്കളെ പോലെ പെരുമാറും. അന്യരോട് സ്‌നേഹം കാണിച്ചാലും സ്വന്തം മാതാപിതാക്കളോട് ഇവർ അടുപ്പം കാണിക്കില്ല. മക്കൾ കാരണം പലരീതിയിലുള്ള മനഃപ്രയാസം അനുഭവിക്കേണ്ടി വരും. മക്കളുടെ വാക്കുകൾ കേട്ട് വിഷമിക്കേണ്ട അവസ്ഥയും ഈ നക്ഷത്രക്കാർക്ക് ഉണ്ടായേക്കാം.
മകയിരം
മക്കളെ ഓർത്തുള്ള ആശങ്കയായിരിക്കും ഇവർക്ക് ജീവിതകാലം മുഴുവൻ. മക്കൾക്ക് ഏതെങ്കിലും രീതിയിൽ ദോഷങ്ങൾ വരുന്നത് കണ്ടാകും ഇവർക്ക് വിഷമിക്കേണ്ടി വരുന്നത്. മാത്രമല്ല, സ്‌നേഹിച്ച് വളർത്തിയ മക്കളിൽ നിന്ന് വേണ്ടത്ര പരിഗണനയും ഇവർക്ക് ലഭിക്കില്ല.
കാർത്തിക
നേർക്കുനേർ കണ്ടാൽ ഇവരും മക്കളും ശത്രുക്കളെപ്പോലെ പെരുമാറും. നിരന്തരം വഴക്കുണ്ടാക്കേണ്ടി വരും. മക്കളെക്കുറിച്ചോർത്തുള്ള സങ്കടങ്ങൾ ഈ നാളുകാരെ നിരന്തരം അലട്ടും. മറ്റ് വ്യക്തികളുമായുള്ള സമ്പർക്കം കാരണം മക്കൾ മാതാപിതാക്കളെ വെറുക്കുന്ന അവസ്ഥയും ഉണ്ടായേക്കാം.
തിരുവാതിര
പെരുമാറ്റദൂഷ്യങ്ങൾ മക്കളിൽ നിന്നും അനുഭവിക്കേണ്ടി വരുന്നവരാണ് ഈ നക്ഷത്രക്കാർ. ഇവർ ആഗ്രഹിക്കുന്ന രീതിയിലൂടെ മക്കൾ ഒരിക്കലും സഞ്ചരിക്കില്ല. അതിനാൽ, ഏറെ സങ്കടം അനുഭവിക്കേണ്ടി വരുന്നവരാണിവർ. വീട്ടിൽ മക്കളുമായി നിരന്തരം കലഹമുണ്ടാക്കാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |