കൊച്ചി: എൽ.പി.ജി ബുള്ളറ്റ് ടാങ്കർ ലോറിയുടമകളുടെ സമരത്തിനിടെ പാചകവാതക വിതരണം സുഗമമായി നടത്താൻ ക്രമീകരണം ഏർപ്പെടുത്തിയതായി പൊതുമേഖല എണ്ണക്കമ്പനികൾ അറിയിച്ചു. ബോട്ടിലിംഗ് പ്ലാന്റുകളിൽ എൽ.പി.ജി വൻതോതിൽ സംഭരിച്ചിട്ടുള്ളതിനാൽ സിലണ്ടർ വിതരണം പതിവുപോലെ നടക്കും.
സതേൺ റീജിയണൽ ബൾക്ക് എൽ.പി.ജി ട്രാൻസ്‌പോർട്ട് ഓണേഴ്‌സ് അസോസിയേഷനാണ് കേരളം, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഗതാഗത ടെൻഡറിന്റെ പേരിൽ സമരം ആരംഭിച്ചത്.
ലോറിയുടമകളുമായി ചർച്ച നടത്തിയാണ് ടെൻഡർ വ്യവസ്ഥകൾ നിശ്ചയിച്ചതെന്ന് കമ്പനികൾ പറയുന്നു. സർക്കാർ മാർഗനിർദ്ദേശങ്ങൾ, കേന്ദ്ര വിജിലൻസ് നിർദ്ദേശങ്ങൾ തുടങ്ങിയവ പാലിച്ചാണ് ടെൻഡർ നിബന്ധനകൾ തയ്യാറാക്കിയത്. എൽ.പി.ജി ഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനാണ് പുതിയ നിബന്ധനങ്ങൾ ഏർപ്പെടുത്തിയത്. സുരക്ഷാ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾക്കെതിരെയാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |