കോതമംഗലം: സമയക്രമം സംബന്ധിച്ച തർക്കത്തിന്റഎ പേരിൽ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിന്റെ ജീവനക്കാരൻ ക്രൂരമായി മർദ്ദിച്ചു. പോത്താനിക്കാട് - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ജാസ്മിൻ ബസിന്റെ ഡ്രൈവർ ബേസിൽ (സനൽ) ആണ് ഡ്രൈവിംഗ് സീറ്റിൽ വച്ച് മർദ്ദനമേറ്റത്. സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ മുന്നിൽ വച്ചായിരുന്നു സംഭവം. ഒരു യാത്രക്കാരി തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കോതമംഗലം - ആലുവ റൂട്ടിലോടുന്ന അലൻ ബസിലെ ജീവനക്കാരൻ അബി ആണ് അക്രമം നടത്തുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |