തിരുവനന്തപുരം: മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഖുറാൻ മനഃപാഠമാക്കിയവരെ അനുമോദിച്ചു.ചീഫ് ഇമാം അൽ ഹാഫിസ് ഇ.പി.അബൂബക്കർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.എസ്.മുഹമ്മദ് മുക്താർ,എ.മുഹമ്മദ് ഫായിസ്,അബ്ദുള്ള അഷ്‌റഫ്,മുഫീദ ഫാത്തിമ എന്നിവരെയാണ് അനുമോദിച്ചത്. ഇമാം അൽ ഹാഫിസ് പി.ബി.സക്കീർ ഹുസൈൻ അൽ ഖാസിമി,അസിസ്റ്റന്റ് ഇമാം നബീൽ അൽ ഖാസിമി, ഇഖ്റഅ് ഇസ്‌ലാമിക് അക്കാഡമി പ്രിൻസിപ്പൽ ഹാഫിസ് പുലിപ്പാറ ഉബൈദുല്ല മനാരി, ജമാഅത്ത് ജനറൽ സെക്രട്ടറി എം.അലൻ നസീർ, ട്രഷറർ ജെ.മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |