മനുഷ്യരുമായി സമ്പർക്കത്തിൽ ജീവിക്കുന്ന നിരവധി ജീവികളുണ്ട്. പട്ടിയും പൂച്ചയും കുതിരയും പശുവും മുതൽ പ്രാവും തത്തയുമടക്കം നിരവധി പക്ഷികളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ നമ്മുടെ വീടുകളുടെ ജനാലയിലും വെന്റിലേഷനിലുമൊക്കെ കൂടുവയ്‌ക്കുന്ന പക്ഷിയാണ് പ്രാവുകൾ. മനുഷ്യരുമായി വളരെ ഇണക്കം കാണിക്കുന്ന ഇവയ്‌ക്ക് പലരും അരിമണിയും മറ്റ് ധാന്യങ്ങളും ആഹാരമായി കൊടുക്കാറുണ്ട്.
അടുത്തുചെല്ലുമ്പോൾ പറന്നകലുന്ന പ്രാവുകൾ വളരെ ഓമനത്തം തോന്നുന്ന പക്ഷിയാണ്. പലരും വിവിധ വിഭാഗത്തിൽ പെട്ട പ്രാവുകളെയും വളർത്താറുണ്ട്. സമാധാനത്തിന്റെ ചിഹ്നമായി പരിപാടികളിൽ ഇപ്പോഴും പ്രാവുകളെ പറത്താറുമുണ്ട്. എന്നാൽ ഇവ മനുഷ്യന് ചില രോഗങ്ങൾക്കും കാരണമാകാറുണ്ട്.
ഹിസ്‌റ്റോപ്ളാസ്‌മോസിസ് എന്നൊരു രോഗം പ്രാവുകളുടെ കാഷ്‌ഠം കാരണം ഉണ്ടാകാറുണ്ട്. പ്രാവിന്റെ കാഷ്‌ഠത്തിലെ ഹിസ്‌റ്റോപ്‌ളാസ്‌മ ക്യാപ്‌സുലാറ്റം എന്ന ഫംഗസാണ് രോഗകാരണം. ഉണങ്ങിയ പ്രാവിൻ കാഷ്‌ഠത്തിൽ ഈ ഫംഗസുണ്ട്. ഇവ ശ്വാസകോശ രോഗബാധയ്‌ക്കിടയാക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഇതിന് സാദ്ധ്യത കൂടുതലാണ്.
അലർജി പ്രശ്‌നമുള്ളവർക്ക് പ്രാവിൻ കാഷ്‌ഠം കാരണം തുമ്മൽ, മൂക്ക് ചൊറിച്ചിൽ, കണ്ണിന് അസ്വസ്ഥത ഇവയൊക്കെ വരാം. ചിലയിനം പ്രാണികൾ പ്രാവിന്റെ ശരീരത്തിലുണ്ട് ഇവ മനുഷ്യരുമായി സമ്പർക്കത്തിൽ വരുന്നതും രോഗകാരണമാകും. പ്രാവുകൾ താമസിക്കാൻ ഇടയുള്ള ഭാഗങ്ങൾ വലയിട്ട് സംരക്ഷിക്കുക. അവയുടെ കാഷ്‌ഠമടക്കം നീക്കം ചെയ്യുക. ശ്വാസകോശ പ്രശ്‌നങ്ങൾ രൂക്ഷമായാൽ ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ അടക്കം ചെയ്യേണ്ടി വരുമെന്നതിനാൽ ശ്രദ്ധ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |