റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ഓഗസ്റ്റ് 31 1198 ചിങ്ങം 15 ബുധനാഴ്ച ( ദിനം പൂർണ്ണമായും ചിത്തിര നക്ഷത്രം )
അശ്വതി: കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി, സ്ത്രീകൾ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും.
ഭരണി: സ്‌നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്‌പെടുത്താൻ വിരുതുള്ളവർ.
കാർത്തിക: സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താൽപ്പര്യം കൂടും, നേത്ര രോഗം വരാതെ നോക്കണം.
രോഹിണി: യാത്ര മൂലം കാര്യ നേട്ടം, ആത്മാഭിമാനം തോന്നുന്ന സാഹചര്യങ്ങൾക്ക് സാക്ഷ്യം വഹിക്കും.
മകയിരം: ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും, സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കും.
തിരുവാതിര: മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് കുഴപ്പങ്ങൾ വരുത്തിവയ്ക്കും.
പുണർതം: കല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നേട്ടം, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും.
പൂയം: സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവർത്തിക്കരുത്, ശത്രുക്കളുടെ ഉപദ്രവം കൂടും.
ആയില്യം: സഹായിക്കാമെന്ന് ഏറ്റിരുന്നവർ വാക്ക് മാറ്റിപ്പറയും, കൃഷിയിടത്തിൽ നാശത്തിന് സാധ്യത.
മകം: സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഫലപ്രാപ്തി കിട്ടും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം.
പൂരം: കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും, തൊഴിൽ സ്ഥാപനത്തിൽ ഉന്നത സ്ഥാനലബ്ധി.
ഉത്രം: മാതൃഗുണം ലഭിക്കും, ആധികാരികമായി പെരുമാറും, വിദേശ വാസം ഗുണം ചെയ്യും.
അത്തം: സൗന്ദര്യ വസ്തുക്കൾക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും.
ചിത്തിര: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, വശ്യമായി സംസാരിക്കും.
ചോതി: അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്.
വിശാഖം: വിജയം വരെ പ്രവർത്തിക്കുന്ന കൂട്ടർ. രഹസ്യ സ്വഭാവത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കുക.
അനിഴം: ദുർവാശി ഒഴിവാക്കുക, ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും.
കേട്ട: കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കാം. അതിനാൽ സംസാരം നിയന്ത്രിക്കുക, മനസ്സിന് സന്തോഷം ലഭിക്കും.
മൂലം: ഉല്ലാസ യാത്രകൾക്ക് തയാറാകും, ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന സമയം, ഉല്ലാസങ്ങളിൽ ഏർപെടുക.
പൂരാടം: നിദ്രാസുഖത്തിന് യോഗം, അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം പ്രതീക്ഷിക്കാം.
ഉത്രാടം: തന്നെക്കാൾ വിദ്യാഭ്യസമുള്ളവർക്ക് പോലും മാർഗദർശിയാകും, വ്യാധികൾ പിടിപെടാതെ നോക്കണം.
തിരുവോണം: സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം.
അവിട്ടം: ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മോശം കൂട്ടുകെട്ടുകളിൽ നിന്നും മാറിനിൽക്കണം.
ചതയം: തൊഴിൽ മേഖലയിൽ മേന്മ, സന്താനസുഖം, മനസ്സിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തി ക്കാനുള്ള കഴിവുണ്ടാകും.
പൂരുരുട്ടാതി: രോഗങ്ങൾക്ക് ആശ്വാസം കിട്ടും, നഷ്ടപ്പെട്ടെന്ന് കരുതിയവ തിരികെ ലഭിക്കും.
ഉത്രട്ടാതി: ക്ഷമയും അശ്രാന്ത പരിശ്രമവും കൊണ്ടേ ഉന്നത നില കൈവരിക്കു, ആത്മാർഥമായി പെരുമാറും
രേവതി: ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വരും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |