യൂഡൽഹി: ചെറുപ്പത്തിലെ ഫോട്ടോയാണോ പ്രായമേറെയായിട്ടും നിങ്ങളുടെ പാസ്പോർട്ടിൽ ഇപ്പോഴുമുള്ളത്. എങ്കിലിതാ ഫോട്ടോ മാറ്റാൻ അവസരം ഒരുക്കുകയാണ് അധികൃതർ. ഓൺലൈനായും അല്ലാതെയും ഇനി പാസ്പോർട്ടിലെ ഫോട്ടോ മാറ്റാനാകും.
ലോകത്തെവിടെയും അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്.
പാസ്പോർട്ട് അനുവദിച്ച് നൽകുന്ന സമയം തൊട്ട് പത്തുവർഷം വരെയാണ് പാസ്പോർട്ടിന്റെ കാലാവധി. കാലാവധി കഴിഞ്ഞതിനുശേഷം പുതുക്കിയാൽ മാത്രമേ അന്താരാഷ്ട്ര തലത്തിലുള്ള യാത്രയ്ക്കായി വീണ്ടും ഉപയോഗിക്കാനാകൂ. പാസ്പോർട്ട് പുതുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫോട്ടോ മാറ്റുന്നതും.
അതിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്.
1. പാസ്പോർട്ട് സേവാകേന്ദ്രത്തിൽ നിന്നോ passportindia.gov.in. എന്ന വെബ്സൈറ്റിൽ നിന്നോ ഇതിനായുള്ള ഫോം ഡൗൺലോഡ് ചെയ്യാം.
2. ഓൺലൈനായി അപേക്ഷിക്കുന്നവർ അഡ്മിഷൻ സെക്ഷൻ ഏരിയയിൽ നിന്ന് റിഇഷ്യൂ ഒഫ് പാസ്പോർട്ട് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
3. ശേഷം ചെയ്ഞ്ച് ഇൻ എക്സിസ്റ്റിംഗ് പേഴ്സണലിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റം വരുത്തുക.
4. തുടർനടപടികൾക്കായി തൊട്ടടുത്തുള്ള പാസ്പോർട്ട് ഓഫിസിലേയ്ക്കായി അപ്പോയിൻമെന്റ് ഷെഡ്യൂൾ ചെയ്യുക.
5. ഫോട്ടോ മാറ്റുന്നതിനാവശ്യമായ രേഖകൾ സഹിതം ഓൺലൈൻ പെയ്മെന്റ് ചെയ്ത് ഫോം സമർപ്പിക്കുക.
ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കാൻ:
passportindia.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കാം.
1. പാസ്പോർട്ടിനായി അപേക്ഷിക്കുന്നവർ രജിസ്റ്റേഡ് യൂസർ അല്ലെങ്കിൽ പുതുതായി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. അതിനായി ന്യൂ യൂസർ രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിലവിലെ യൂസർ ആണെങ്കിൽ എക്സിസ്റ്റിംഗ് യൂസർ ലോഗിൻ ചെയ്യുക.
2. ഫ്രഷ്, റിഇഷ്യൂ ഓപ്ഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടും.
3. ഇതിൽ പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ഓപ്ഷൻ തെരെഞ്ഞെടുക്കുക.
4. ശേഷം ടാത്കൽ ഓപ്ഷൻ ക്ളിക്ക് ചെയ്യുക.
5. അപേക്ഷിക്കാനുള്ള ഫോം ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
6. അപേക്ഷാ ഫീസും ഇതോടൊപ്പം ഓൺലൈനായി അടയ്ക്കുക.
7. ഓൺലൈൻ പെയ്മെന്റ് റെസീപ്റ്റ് പ്രിന്റെടുക്കുക.
8. തുടർനടപടികൾക്കായി തൊട്ടടുത്തുള്ള പാസ്പോർട്ട് സർവീസ് കേന്ദ്രത്തിന്റെ അപ്പോയിൻമെന്റ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |