ആലപ്പുഴ: സി ഡിയിൽ ഡോട്ട് ചിത്രങ്ങൾ പകർത്തിയ ആലപ്പുഴ സ്വദേശിനി ആദിത്യ രാജേഷ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സ് 2022 എന്ന സ്വപ്‌ന നേട്ടം. ഹൈദരാബാദ് സ്വദേശിനി ശ്രീലക്ഷ്മിയുടെ 250 സി ഡിഡോട്ട് ചിത്രമെന്ന റെക്കാർഡ് തകർത്താണ് 301 ചിത്രങ്ങളോടെ ആദിത്യരാജ് നേട്ടം കൈവരിച്ചത്. ആലപ്പുഴ ആശ്രമം വാർഡിൽ രാജേഷ്- നിഖിത ദമ്പതികളുടെ മകളാണ് ആദിത്യ.
ഹൈദരാബാദ് സ്വദേശിനി ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പകർത്തിയതെങ്കിൽ കളർ ചിത്രങ്ങളായിരുന്നു ആദിത്യ പകർത്തിയത്. ആലപ്പുഴ എസ് ഡി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ആദിത്യ. ബുദ്ധമത വിശ്വാസികൾ ധ്യാനത്തിന് ഉപയോഗിക്കുന്ന ഡോട്ട് മാതൃക ഉൾക്കൊണ്ടാണ് ചിത്രങ്ങൾ വരച്ചത്.
യുട്യൂബിൽ നിന്നായിരുന്നു ചിത്രരചനാപഠനമെന്ന് ആദിത്യ പറയുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ദേശീയ തലത്തിൽ നടത്തിയ കയ്യക്ഷര മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നിരഞ്ജനാണ് സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |