
വൈപ്പിൻ: അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസിലെ വിവിധ കേഡറ്റ് വിഭാഗങ്ങൾ, പരിസ്ഥിതി ക്ലബ്ബ്, പ്രകൃതിസംരക്ഷണ സംഘടനയായ ബ്ലൂ ഹാബിറ്റാറ്റ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ജൈവവൈവിദ്ധ്യ ദിനം ആചരിച്ചു. കുഴുപ്പിള്ളി കടപ്പുറത്ത് ജൈവവൈവിദ്ധ്യ മേഖലാ നിരീക്ഷണം, ഡാറ്റാ ശേഖരണം, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. സമുദ്ര ഗവേഷകനായ ഡോ. മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധവത്കരണം, ജീവജാലങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കൽ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമത്വം നിലനിർത്തൽ എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നിർഗ്ഗസേതു സ്ഥാപക ഡോ. ഷിൽ അഭ്യങ്കർ അഭിപ്രായപ്പെട്ടു.
വനനശീകരണം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ എങ്ങനെ പ്രതിരോധിക്കാമെന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുമെന്നും മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും പ്രകൃതിയെ മാനിച്ച് ജീവിക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
പി.ടി.എ പ്രസിഡന്റ് ഷിജോയ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ബ്ലൂ ഹാബിറ്റാറ്റ് ഫൗണ്ടേഷൻ പ്രവർത്തക കെ.ടി അനിത, ഫൗണ്ടേഷൻ സ്ഥാപക നിഷ ലൂയീസ്, അദ്ധ്യാപകരായ ജോർജ് അലോഷ്യസ്, ജോസഫ് ആൻഡ്രൂ, വിദ്യാർത്ഥി പ്രതിനിധി ഗൗരികൃഷ്ണ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |