SignIn
Kerala Kaumudi Online
Sunday, 24 May 2026 12.37 AM IST

പ്രവാസികൾക്ക് ഫെഡറൽ ബാങ്കിന്റെ സമ്മാനം, 60 ലക്ഷത്തിന്റെ ഫ്രീ ഇൻഷുറൻസും ഫ്ളൈറ്റ് ടിക്കറ്റിന് 24 ശതമാനം കിഴിവും

federal-bank

ദുബായ്: പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്‌പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ച്, ജീവിതത്തിൽ മുന്നേറാൻ ഉത്സുകരായ പ്രവാസികൾക്ക് അനുയോജ്യമായ വിധത്തിൽ രൂപകൽപ്പന ചെയ്തതാണ് പ്രോസ്‌പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട്. പ്രാരംഭ ഓഫർ എന്ന നിലയിൽ, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളിൽ ഫ്‌ളൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്.


2024 സെ്ര്രപംബറിൽ ചുമതലയേറ്റെടുത്ത ശേഷം ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഓയുമായ കെ വി എസ് മണിയൻ അന്താരാഷ്ട്ര തലത്തിൽ നടത്തിയ ആദ്യ പത്രസമ്മേളനത്തെ തുടർന്നാണ് പ്രോസ്‌പെര അവതരിപ്പിച്ചത്. ഗൾഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറൽ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
'ഏഴുപതിറ്റാണ്ടിലധികമായി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങൾ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറൽ ബാങ്ക്,' കെ വി എസ് മണിയൻ പറഞ്ഞു.

'ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റൻസിന്റെ അഞ്ചിലൊന്നും ഫെഡറൽ ബാങ്ക് വഴിയാണെന്നത് പ്രവാസിസമൂഹവും ഞങ്ങളുടെ റെമിറ്റൻസ് പങ്കാളികളും ബാങ്കിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് നിദർശനമാണ്. അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങൾക്കപ്പുറം, തങ്ങളുടെ ജീവിതശൈലിയ്ക്കും അഭിലാഷങ്ങൾക്കും ചേർന്ന ബാങ്കിംഗ് അനുഭവങ്ങൾ പ്രതീക്ഷിക്കുന്നവരാണ് ഇന്നത്തെ പ്രവാസികളെന്ന് ഞങ്ങൾക്കു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങൾക്കും മാറുന്ന സാഹചര്യങ്ങൾക്കും ചേർന്ന തരത്തിൽ ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.'


ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്സ്, വെൽത് ആൻഡ് ബാൻകാ കൺട്രി ഹെഡുമായ ജോയ് പി വി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാൽ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും മണിയന്റെ ഒപ്പമുണ്ടായിരുന്നു.


'ഇന്ത്യൻ പ്രവാസികളുടെ മാറിവരുന്ന താല്പര്യങ്ങളെപ്പറ്റി ഞങ്ങൾക്കുള്ള ധാരണയും അവർക്കു മികച്ച സേവനം ഉറപ്പു വരുത്തുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധതയും പുതിയ ഓഫറുകളിൽ ദൃശ്യമാണ്,' ജോയ് പി വി പറഞ്ഞു.
ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് പ്ലാറ്റഫോമായ ഫെഡ്‌മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്‌കീം (പി ഐ എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്ബാൽ മനോജ് നിർവഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താവുന്നതാണ്.
റെമിറ്റൻസ് സർവീസിൽ മുൻനിര ബാങ്ക്, രാജ്യാന്തര പണമിടപാടിൽ ഡിജിറ്റൽ നവീകരണം, പ്രധാന എൻആർഐ മാർക്കറ്റുകളിൽ ഉടനീളം ശക്തമായ സാന്നിധ്യം, ലോകമെമ്പാടുമുള്ള ശക്തമായ റെമിറ്റൻസ് പാർട്ണർഷിപ് നെറ്റ് വർക്ക്, പ്രവാസി നിക്ഷേപങ്ങളിൽ സുസ്ഥിരമായ വളർച്ച തുടങ്ങി എൻആർഐ ബാങ്കിംഗ് മേഖലയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ബാങ്ക് എടുത്തു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, FEDERAL BANK, NRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360