
ബിഗ് ബോസിന്റെ ഏഴാം സീസൺ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ സീസണിന്റെ ലോഗോയും പുറത്തുവിട്ടിരിക്കുകയാണ്. ഇതോടെ പുതിയ സീസണിലെ മത്സാരാർത്ഥികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സിനിമ, സീരിയൽ രംഗത്തെ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളുടെ പേരുകളുമാണ് ചർച്ചകളിൽ നിറയുന്നത്. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ച രേണു സുധിയുടെ പേരാണ് സാദ്ധ്യതാ പട്ടികയിൽ മുന്നിലുള്ളത്. രേണുവിന്റെ റീൽസും ആൽബങ്ങളും വൈറലായതിനൊപ്പം വിമർശനങ്ങൾക്കുംവിധേയമായിരുന്നു. നേരത്തെ ഒരു അഭിമുഖത്തിൽ ബിഗ് ബോസിൽ വിളിച്ചാൽ പങ്കെടുക്കുമെന്ന് രേണു സുധി പറഞ്ഞിരുന്നു.
പ്രശ്നേഷ് എന്നറിയപ്പെടുന്ന യുട്യൂബർ രോഹിത്ത് ആണ് സാദ്ധ്യതാ പട്ടികയിലെ മറ്റൊരാൾ. ഗ്രീൻ ഹൗസ് ക്ലീനിംഗ് എന്ന യുട്യൂബ് ചാനലിലൂടെ രോഹിത്ത് ശ്രദ്ധ നേടിയിരുന്നു. മറ്റൊരു സോഷ്യൽ മീഡിയാ താരമായ പ്രണവ് കൊച്ചുവും ഈ സീസണിൽ ഉണ്ടായേക്കുമെന്നാണ് പ്രവചനം. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാസിയ്ക്കും സാദ്ധ്യത കല്പിക്കുന്നുണ്ട്. വ്ലോഗർ അലൻ ജോസ് പെരേരയും പുതിയ സീസണിൽ എത്തിയേക്കുമെന്നും പറയുന്നുണ്ട്.
സീരിയൽ രംഗത്ത് നിന്ന് അനുമോളുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് നിന്ന് നടൻ റോഷൻ. ജിഷിൻ മോഹൻ എന്നിവരുടെ പേരും ഉയർന്നുകേൾക്കുന്നു. നടി അഞ്ജന മോഹൻ, ഡാൻസറും ഡോക്ടറുമായ ജാനകി ഓംകുമാർ, ഗായിക ഫൗസിയ റഷീദ്, അവതാരകരായ മസ്താനി, മെഹർ ഫാത്തിമ, റാപ്പർ വിശ്വദേവ്, വ്ലോഗർ ഉണ്ണിക്കണ്ണൻ, നിള നമ്പ്യാർ എന്നിവരുടെ പേരുകളും സാദ്ധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവരിൽ ആരൊക്കെ ഇത്തവണ സീസണിൽ ഇടംപിടിക്കും എന്നാണ് കണ്ടറിയേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
