
തിരുവനന്തപുരം: ജയിലുകളുടെ നവീകരണത്തിനായി ബഡ്‌ജറ്റിൽ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി പുതിയ ജയിലുകൾ നിർമിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജയിലുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 47 കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയതായി മന്ത്രി പ്രഖ്യാപിച്ചു.
ജയിൽ പുള്ളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകികൊണ്ടുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ജയിലുകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
സുപ്രധാന പ്രഖ്യാപനങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |