
കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനായി. നടൻ ഉൾപ്പെട്ട ലഹരി കേസിലെ പ്രതികളെ എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു. കേസിൽ ആകെ എട്ട് പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടു.
ഷൈൻ ടോമിന് വേണ്ടി അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാകുന്നത്. 2015 ജനുവരി 30ന് ആയിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതി വിചാരണ ആരംഭിച്ചത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കൊക്കെയിൻ കേസായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
