പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം തമിഴ്നാട് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്തു, ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നുവെന്ന് അണ്ണാമലൈ പരിഹസിച്ചു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018ൽ കണ്ട കാഴ്ച ഇപ്പോൾ പന്തളത്ത് കാണുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.
സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു. ഡി.എം.കെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തിൽ ആഗോള അയ്യപ്പസംഗമം നടത്തുന്നു. രണ്ടു പേരും അതിന് യോഗ്യത ഇല്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു. എങ്ങനെ ഉള്ളവർ നരകത്തിൽ പോകും എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയൻ. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018ൽ അത്തരത്തിലുള്ള പ്രവൃത്തികളാണ് പിണറായി വിജയൻ ചെയ്തതെന്നും അണ്ണാമലൈ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |