
പാലാ : അധികാരത്തിന്റെ അലങ്കാരങ്ങളില്ലാതെ നീതിക്കായി നിരന്തരം പോരാടി സാധാരണക്കാർക്കൊപ്പം നിലകൊണ്ട ഡിജോ കാപ്പന് ജന്മനാട് വിട ചൊല്ലി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിൽ പാലാ പാലാക്കാടിലെ ചെറുപുഷ്പം പള്ളിയിലെ കല്ലറയിൽ നിത്യനിദ്ര. സംസ്ഥാന സംർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്നലെ രാവിലെ മുതൽ പാലാക്കാടുള്ള കാപ്പിൽ വീട്ടിലേക്ക്
അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരക്കണക്കിനാളുകൾ എത്തി. ഉച്ചകഴിഞ്ഞായിരുന്നു സംസ്കാര ചടങ്ങുകൾ. പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി. സംസ്ഥാന സർക്കാരിനായി മീനച്ചിൽ തഹസിൽദാർ രഞ്ജിത് ജോർജ് പുഷ്പചക്രം സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ .വാസവൻ, എം.പിമാരായ ജോസ് കെ.മാണി, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി,എം.എൽ.എമാരായ രമേശ് ചെന്നിത്തല, മാണി സി.കാപ്പൻ, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പാലാ നഗരസഭാ ചെയർ പേഴ്‌സൺ ദിയാ ബിനു പുളിക്കക്കണ്ടം തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |