
തിരുവനന്തപുരം: കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ആ പണം കൊണ്ട് കേരളം മുഴുവൻ ചലിക്കുകയാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കുടുംബശ്രീയുടെ ഫുഡ്‌കോർട്ട്, ഉത്പന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ വനിതാസംരംഭകർക്ക് 1.36കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. കാഴ്ചയ്ക്കും ആഘോഷത്തിനുമപ്പുറം ഗൗരവമുള്ള ചർച്ചകളും സെമിനാറുകളും നടക്കുകയുണ്ടായി.
കേരള സംസ്ഥാന രൂപീകരണത്തിന്റെ 68-ാം വാർഷികാഘോഷം പ്രമാണിച്ചാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. ആർഭാടമാണെന്ന് വിമർശിച്ച് പ്രതിപക്ഷം നിസഹകരിച്ചെങ്കിലും ഒരാഴ്‌ച നീണ്ടുനിന്ന ആഘോഷത്തിന് വൻ ജനത്തിരക്കാണ് ഉണ്ടായത്. മലയാളത്തിന്റെ ഈ മഹോത്സവം ഇനി എല്ലാ വർഷവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
ഗണേശ് കുമാറിന് മന്ത്രിയാകുന്നതിൽ തടസമില്ല
ഗണേശ് കുമാറിന് മന്ത്രിയാകുന്നതിൽ തടസമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. മന്ത്രിസഭാ പുന:സംഘടന നേരത്തെ തീരുമാനിച്ചതുപോലെ നടക്കുമെന്നും കടന്നപ്പള്ളിയും ഗണേശും മന്ത്രിമാരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |