
തിരുവനന്തപുരം: പവർകട്ടില്ലാതെ തന്നെ മുന്നോട്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണകുട്ടി. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ച് എല്ലാവരും സഹകരിക്കുകയാണെങ്കിൽ ലോഡ് ഷെഡ്ഡിംഗ് ഇല്ലാതെ മുന്നോട്ടുപോകാനാകും. മഴ പെയ്‌താൽ പ്രശ്‌നമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണം വേണമെന്ന് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിന്ത്രിക്കാൻ പറ്റാത്ത രീതിയിൽ ഉപഭോഗം കൂടുകയാണെങ്കിൽ മറ്റ് വഴിയില്ല. നിയന്ത്രണം വേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദന മേഖലയിലും കൂടുതൽ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെ എസ് ഇ ബി കഴിഞ്ഞദിവസം അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെ എസ് ഇ ബി പ്രസ്താവനയിൽ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
