
കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നടന്നത് ലവ് ജിഹാദ് ആണെന്ന് ബിജെപി. കേരളത്തിൽ പലയിടത്തും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു.
ടിടിസി വിദ്യാർത്ഥിനി സോന എൽദേസ് കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആൺസുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. സോനയും റമീസും തമ്മിൽ ആലുവ യുസി കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാൽ, വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
സംഭവത്തെത്തുടർന്ന് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
